വെളുപ്പും കറുപ്പും..


“വെളുപ്പും കറുപ്പും
——————-
എന്റെ കറുപ്പിനഴകില്ല എന്ന് നീ പറഞ്ഞു 
നിന്റെ വെളുപ്പിന് ഉയിരില്ല എന്ന് ഞാൻ പറയും 

എന്റെ കറുപ്പിന് മണമില്ല എന്ന് നീ പറഞ്ഞു 
നിന്റെ വെളുപ്പിന് ശവ നാറ്റം ആണെന്ന് ഞാൻ പറയും 

എന്റെ കറുപ്പിന് ആയിത്തമാനെന്നു നീ പറഞ്ഞു 
നിന്റെ വെളുപ്പിന് പൊരുത്തമില്ല എന്ന് ഞാൻ പറയും 

എന്റെ കറുപ്പിന് ചരിത്രത്തിന്റെ സുഗന്ധം 
നിന്റെ വെളുപ്പിന് വെറുപ്പിന്റെ ദുര്ഗന്ധം 

എന്റെ കറുപ്പിന് യാതനയുടെ ആത്മബലം 
നിന്റെ വെളുപ്പിന് പലായനത്തിന്റെ ഭീരുത്വം 

എന്റെ കറുപ്പിന് സ്വാതന്ത്ര്യത്തിന്റെ ഉദ്കൊഷം
നിന്റെ വെളുപ്പിന് പാരതന്ത്ര്യത്തിന്റെ അവശിഷ്ടം

ഒരിക്കൽ…


“”ഞങ്ങളുടെ മരങ്ങളെ നിങ്ങൾ വെട്ടി വിറ്റു
ഞങ്ങളുടെ തണലുകളെ നിങ്ങൾ തരിശിനിട്ടു
ഞങ്ങളുടെ നദികളെ നിങ്ങൾ കെട്ടി നിർത്തി
ഞങ്ങളുടെ തണുപ്പിനെ നിങ്ങൾ എ. സി യുടെ അകത്താക്കി 

ഞങ്ങള്ക്ക് ചൂട്, നിങ്ങള്ക്ക് തണുപ്പ് 
ഞങ്ങള്ക്ക് വിശപ്പ്‌, നിങ്ങള്ക്ക് തടിപ്പ് 
ഞങ്ങള്ക്ക് വേദന, നിങ്ങള്ക്ക് വാര്ത്ത 
ഒര്ക്കുക്ക, ഒരിക്കൽ ഞങ്ങൾ നിങ്ങളെ തീര്ക്കും !!”””

ചന്തം….


ചന്തം….
——–
നിനക്കുമുണ്ട് അമ്പിളി ചന്തം
നിനക്കുമുണ്ട് മാരിവിൽ ചന്തം

നിന്റെ കൂന്തലിനൊ എഴഴകിൻ ചന്തം
നിന്റെ കണ്മിഴികളിൽ എഴുകടലിനും ചന്തം
നിന്റെ ധ്വനികളിൽ ഏഴു സ്വരങ്ങളിൻ ചന്തം

നീയിതെല്ലാം അറിയണം പെണ്ണെ
കാലവും കാർമേഘവും എത്ര പെയ്തൊഴിഞ്ഞാലും
കാലതിവര്തി തന്നെ നിന് ചന്തം…