അമ്ബെട്കരിസം – Ambedkarisam in a nutshell


അമ്ബെട്കരിസം എന്നതിന്റെ കുറിച്ച് നമ്മൾ എല്ലാരും ചര്ച്ച ചെയ്യുമെങ്കിലും ‘എന്താണ് അമ്ബെട്കരിസം ‘ എന്നാരെങ്കിലും ചോദിച്ചാൽ നമ്മൾ ലിങ്കുകൾ കൊടുക്കുകയും, ‘അമ്ബെട്കാരെ വായിക്കൂ ‘ എന്നുപടെഷിക്കുകയും ചെയ്യും.. അമ്ബെട്കരിസത്തെ കുറിച്ച് ഒരു സംഗ്രഹം ആവശ്യം വേണ്ടത് തന്നെ ആണ്.. അതിനു ശേഷം ഉള്ള വായന കൂടുതൽ ആയി അമ്ബെട്കരിസത്തെ മനസിലാക്കാൻ ഉപകരിക്കും. കൂടുതൽ കൂടിചെർക്കലുകൾ ആവശ്യമാണ്.
———————————————————

1.അമ്ബെട്കരിസതിന്റെ സാമൂഹ്യ ശാസ്ത്രം :-
സ്വാതന്ത്ര്യം,സമത്വം , സാഹോദര്യം ഇതിൽ അധിഷ്ടിതം ആണ് അമ്ബെട്കരിസ്തിന്റെ സാമൂഹ്യഘടന. അംബേദ്‌കർ തന്നെ പറയുന്നു ‘ഞാൻ ഇത് ഫ്രഞ്ച് വിപ്ലവത്തില നിന്നും എടുത്തതല്ല, ബുദ്ധന്റെ ഉപദേശങ്ങളിൽ നിന്നാണ്. ‘

അമ്ബെട്കരിന്റെ നിരീക്ഷണത്തിൽ , ജനാധിപത്യം / democracy ആണ് ഒരു മാതൃക സമൂഹത്തിന്റെ അടിസ്ഥാനം. ഒരു ജനതയുടെ അവകാശങ്ങൾ പൂര്ണ അർത്ഥത്തിൽ സാധ്യമാകണമെങ്കിൽ അവ നിയമം മാത്രം ആയാൽ പോര, നിലവിലുള്ള സാമൂഹിക ബന്ധങ്ങളിൽ കൂടി ആകണം, സാമൂഹികവും, ധാര്മികവും ആയ പൊതു ബോധത്തിൽ കൂടി ആകണം. എന്നാൽ മാത്രമേ ആ അവകാശങ്ങൾ ശരിയായ രീതിയിൽ സംവേദനം ചെയ്യപെടു.. ഇന്ന് ഇന്ത്യയിൽ നടക്കുന്ന ദളിത പീഡനങ്ങൾ പരിശോധിച്ചാൽ അറിയാം, അമ്ബെട്കരുടെ ഈ വീക്ഷണം എത്ര മാത്രം ശരി ആയിരുന്നു എന്ന്.

ചോദ്യം ചെയ്യപെടാതതോ, ഏകാധിപത്യം നിറഞ്ഞതോ ആയ ഒന്നും തന്നെ സമൂഹത്തില ഉണ്ടാകാൻ പാടില്ല. എന്ത് കാര്യവും ആരെങ്കിലും പറയുന്നതോ, എഴുതിവച്ചതോ ആയതു കൊണ്ട് മാത്രം അല്ല, മറിച്ചു സ്വന്തം യുക്തിയുടെയും ബോധത്തിന്റെയും വെളിച്ചത്തില മാത്രമേ പ്രമാണമായി സ്വീകരിക്കാവൂ എന്നാ ബുദ്ധഉപദേശം തന്നെ അമേബ്ദ്കരിസവും ഏറ്റു പിടിക്കുന്നു.

ഇങ്ങനെയുള്ള ഒരു സമൂഹത്തിലേക്കുള്ള വിലങ്ങു തടി ജാതി വ്യവസ്ഥ ആണെന്ന് അമേബ്ദ്കരിസം നിരീക്ഷിക്കുന്നു. ജാതി വ്യവസ്ഥ മനുഷ്യനെ പല തട്ടുകളായി കാണാനും മാനസികവും ശാരീരികവും സാമൂഹികവും രാഷ്ട്രീയവും മറ്റെല്ലാ രീതിയിലും ഉള്ള അടിച്ചമര്തലിനും, അരികുവല്കരനതിനും കാരണം ആകുന്നു.. അങ്ങിനെയുള ഈ ജാതിവ്യവസ്ഥയുടെ അടിസ്ഥാനം വൈദിക ഹിന്ദു മതവും അതിനെ വേദ പ്രമാണങ്ങളും ആണ്. ഹിന്ദു മതത്തിന്റെ വേദ പ്രമാണങ്ങൾ ‘സനാതനം ‘ ആയിരിക്കുന്നത് കൊണ്ട് തന്നെ ഹിന്ദു മത നവീകരണം വഴി ജാതി വ്യവസ്ഥയെ ഇല്ലായ്മ ചെയ്യാം എന്നാ ഗാന്ധിയുടെ വാദത്തെ അംബേദ്‌കർ തള്ളികളഞ്ഞു. പഞ്ചാര നിറച്ചു വെച്ച ടപ്പിയുടെ പുറത്തു കാപ്പിപൊടി എന്നെഴുതി വെക്കുന്ന പോലെ നിരർത്ഥകമായ കാര്യം . അത് കൊണ്ട് ദളിതരും, ജാതി വ്യവസ്ഥയുടെ പീഡനം അനുഭവിക്കുന്നവരും ഹിന്ദു മതം വിട്ടു വെളിയിൽ പോകണം എന്ന് അമ്ബെട്കരിസം പഠിപ്പിക്കുന്നു.

അമ്ബെട്കരിസതിന്റെ സാമൂഹ്യ ദര്ശനം പൂര്ണമായും സ്വാതന്ത്ര്യം,സമത്വം , സാഹോദര്യം അടിസ്ഥാനമാക്കിയ ധാര്മികമായ സമൂഹം ആണ്. അങ്ങനെയുള്ള ഒരു സമൂഹത്തില മാത്രമേ ശരിയാ രീതിയിൽ ഉള്ള ജനാധിപത്യം സംരക്ഷിക്കപെടുകയുല്ലു എന്ന് അമ്ബെട്കരിസം പറയുന്നു..

2. അമ്ബെട്കരിസതിന്റെ രാഷ്ട്രീയം

ലോക രാഷ്ട്രീയ ദർശങ്ങളിൽ രണ്ടു പ്രധാന ധാരകൾ ആയ മുതലാളിത്തം (വലതു പക്ഷം ) // ഇടതു പക്ഷം (കമ്മ്യൂണിസം ) നിന്നും വ്യത്യസ്തം ആയി ഒരു ‘social liberalism’ ആണ് അമ്ബെട്കരിസതിന്റെ രാഷ്ട്രീയം. അമ്ബെട്കരിസത്തിൽ രാഷ്ട്രീയം സാമൂഹികമാനവും പരസ്പരം വളരെ അധികം ആശ്രയിക്കുന്നു. അമ്ബെട്കരിസ്തിന്റെ പ്രായോഗിക രാഷ്ട്രീയ ദർശനത്തിനു ഉത്തമ ഉദാഹരണം ആണ് communal അവാർഡിൽ ദളിതരെ കൂടി ഉള്പെടുത്തുക എന്നത്. പക്ഷെ ഗാന്ധിയുടെ ഏറ്റവും ഹിംസാത്മകമായ ഇടപെടൽ മൂലം അത് പൂന കരാറിൽ ഒതുങ്ങി എന്നത് ചരിത്രം. ജനാധിപത്യ സാമൂഹ്യസമത്വ നിര്മാണം ആണ് അമ്ബെട്കരിസതിന്റെ രാഷ്ട്രീയം എന്ന് പറയാം .

3. അമ്ബെട്കരിസവും സ്ത്രീശാക്തീകരണവും :-

ജാനധിപത്യത്തിന്റെ അടിസ്ഥാനം ലിന്ഗ സമത്വം കൂടി ആണ്. അമ്ബെട്കരിസം സ്ത്രീകളുടെ ശാക്തീകരണം സാമൂഹിക മുന്നേറ്റത്തിനു ഏറ്റവും അത്യാവശ്യം ആണെന്ന് നിരീക്ഷിക്കുന്നു. മനു സ്മ്രിതിയിൽ അടിസ്ഥാനമായ വൈദിക ഹിന്ദു മതം എല്ലാ രീതിയിലും സ്ത്രീ വിരുദ്ധവും തദ്വാര മാനുഷിക വിരുദ്ധവും ആകുന്നു..
ഇവയെ പ്രതിരോധിക്കാനും സ്ത്രീ ശാക്തീകരണം നടത്താനും വേണ്ടി ഉള്ള അമേബ്ദ്കരിന്റെ ശ്രമങ്ങള താഴെ പറയുന്ന കാര്യങ്ങൾ വിശദമാക്കും.
Dr. Ambedkar tried an adequate inclusion of women‟s right in the political vocabulary and constitution of India.
i.e.
,
Article14

Equal rights and opportunities in political, economic and social spheres.
Article 15 prohibits discrimination on the ground of sex.
Article 15(3) enables affirmative discrimination in favour of women.
Article 39

Equal means of livelihood and equal pay for equal work.
Article 42

Human conditions of work and maternity relief.
Article 51 (A) (C)

Fundamental duties to renounce practices, derogatory to the dignity of women.
Article 46

The state to promote with special care, the educational and economic interests of weaker section of people and to protect them from social injustice and all forms of exploitation.
Article 47

The state to raise the level of nutrition and standard of living of its people and the improvement ഓഫ് public health and so on.
Article 243D (3), 243T (3) & 243R (4) provides for allocation of seats in the Panchayati Raj System.
—————————————————————————————————————-

4. അമ്ബെട്കരിസവും സാമ്പത്തിക ശാസ്ത്രവും :-

അംബേദ്‌കർ സാമ്പത്തിക ശാസ്ത്രത്തിൽ അഗ്രഗണ്യൻ ആയിരുന്നു. അദ്ധേഹത്തിന്റെ മുന്കാഴ്ചയിൽ ആണ് Reserve ബാങ്ക് ഓഫ് ഇന്ത്യ കേട്ടിപെടുത്തത്‌. അമ്ബെട്കാരെ കുറിച്ച് നോബൽ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക വിശാരദനും ആയ അമര്ത്യ സെൻ പറയുന്നത് നോക്കൂ
>>>Amartya Sen, a Nobel Prize-winning economist, claims that, “Ambedkar is my Father in Economics. He is true celebrated champion of the underprivileged.He deserves more than what he has achieved today. However he was highly controversial figure in his home country,though it was not the reality. His contribution in the field of economics is marvelous and will be remembered forever..!” <<<

ഇന്ത്യയിൽ ഭൂപരിഷ്കരണവും അതിന്റെ സാമ്പത്തിക മൂല്യവും, ജാതി വ്യവസ്ഥ അതിനെ എങ്ങനെ ചൂഷണം ചെയ്യുന്നു എന്നൊക്കെ ആദ്യമായി പഠിക്കുകയും നിര്ദേശം മുന്നോട്ടു വെക്കുകയും ചെയ്തത് അംബേദ്‌കർ ആണ് (കംമുനിസ്ടുകൾ അല്ല )
He stated “Industrialization facilitates consolidation. It is a barrier against future subdivision and consolidation.”

5. അമ്ബെട്കരിസവും മതവും :-

അമേബ്ദ്കർ ഏറ്റവും കൂടുതൽ വിമര്ഷിക്കപെടുന്നത് ആദ്ദേഹത്തിന്റെ ബുദ്ധ മതസ്വീകരണവും ആയി ബന്ധപെട്ടാണ്. അമ്ബെട്കരിസത്തിൽ മതം എന്നത് ധാര്മികമായ (ആത്മീയം അല്ല ) ജനാധിപത്യ സമൂഹത്തിനു വേണ്ട ത്വരകം ആണ്.. മതങ്ങളെ കുറച്ചുള്ള പൊതു ബോധത്തിൽ നിന്നും ഭിന്നമായി, ദൈവത്തിന്റെ അസ്തിത്വവും, ലോകാരംഭാവും അവസാനവും, സ്വർഗ്ഗ- നരക വിശ്വാസങ്ങളും അംബേദ്‌കർ തള്ളികളഞ്ഞു.. ദളിതരുടെ പ്രശ്നങ്ങളിൽ ഇവയ്ക്കൊന്നും ഒരു സ്ഥാനവുമില്ല എന്നും, ഈ ദൃശവിശ്വാസങ്ങൾ ഒന്നും തന്നെ ദളിതരുടെ പ്രശ്നങ്ങള്ക്ക് പരിഹാരം ആകുകയുമില്ല എന്ന് അമ്ബെട്കരിസം നിരീക്ഷിക്കുന്നു.
അപ്പോൾ തന്നെ പൂര്ണമായും മത നിരാസത്തിൽ അടിസ്ഥാനപെടുത്തിയ ഒരു സാമൂഹ്യ ഘടനക്ക് ധാര്മികമായ ഒരു ജനാധിപത്യ ബോധം ഉണ്ടാകാൻ പ്രയാസം ആണ് എന്നും നിരീക്ഷിച്ചു.. അത് കൊണ്ട് തന്നെ, നിലവില ഉള്ള എല്ലാ മതങ്ങളെ പറ്റി ആഴത്തിൽ പഠിക്കുകയും , അതിൽ നിന്നും ഏറ്റവും യുക്തിപരമായതും, പ്രായോഗികപരമായതും, ധാരിമിക ജനാധിപത്യ സാമൂഹ്യ പദ്ധതി പ്രഘൊഷിക്കുന്നതുമായ ബുദ്ധിസം സ്വീകരിച്ചു. ആണ് നിലവിൽ ഇരുന്ന അംഗഭംഗം വന്ന / ഹൈന്ദവ ജീര്നത ബാധിച്ച ബുദ്ധിസത്തെ അല്ല , പകരം ബുദ്ധന്റെ യുക്തി ചിന്ത പദ്ധതിയിൽ മാത്രം അധിഷ്ടിതമായ , ജാനാധിപത്യപരമായ നവ ബുദ്ധിസം അംബേദ്‌കർ പരികല്പന ചെയ്തെടുത്ത്. എന്ന് മാത്രമല്ല ദളിതരുടെ രാഷ്ട്രീയ സാമൂഹ്യ പ്രശങ്ങല്ക്ക് ഹിന്ദു മതത്തിൽ നിന്നും വേറിട്ട്‌ ഒരു അസ്തിത്വം ഉണ്ടാകേണ്ടത് ആവശ്യം ആണെന്ന് അമ്ബെകരിസം നിരീക്ഷിക്കുന്നത്.

അമ്ബെട്കരിസ്തിന്റെ മത ദര്ശനം എന്നത് ധാര്മിക – ജനാധിപത്യ- യുക്തി ബോധ – പ്രായോഗിക സമൂഹ നിര്മിതിക്കുള്ള ദര്ശനം എന്നതാണ്.

ഇതെല്ലം ആണ് അമ്ബെട്കരിസതിന്റെ പ്രധാനപെട്ട മാനങ്ങൾ. വിമര്ഷനപരമായും നിദർശനപരമായും അമ്ബെട്കരിസത്തെ സമീപിച്ചാൽ, അടിസ്ഥാന- ദളിത്‌ ജനതയുടെ മോചനത്തിന് പ്രായോഗികമായ, പൂര്ണമായ ഒരു വിമോചനദര്ശന ശാസ്ത്രം ആണ് അമ്ബെട്കരിസം എന്ന് മനസിലാകും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അവസാന കാലഘട്ടത്തിൽ, ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹ്യ നയങ്ങള രൂപപെടുന്ന ആ കാലയളവിൽ, അംബേദ്‌കർ നടത്തിയ ഇടപെടലുകൾ വളരെയധികം പ്രാധാന്യം ഉള്ളതാണ്.. ഒരു പക്ഷെ ആ ഇടപെടലുകൾ ഇല്ലായിരുന്നു എങ്കിൽ ദളിതരുടെ അവസ്ഥ ഇന്നത്തേക്കാൾ എത്രയോ മടങ്ങ്‌ ഭീകരം ആയേനെ ! മൌര്യസാമ്രാജ്യ പതനം മുതൽ ബ്രിറ്റീഷ് സാമ്രാജ്യം വരെ മാറി മാറി വന്ന ഇന്ത്യൻ ഭരണ വ്യ്വവസ്ഥിയിൽ മാറ്റമില്ലാതെ തുടര്ന്ന ദളിത പീഡന സമൂഹത്തിന്റെ തുടര്ച്ച തന്നെ ആയേനെ ഒരു പക്ഷെ സ്വാതന്ത്ര്യാനന്തര ഇന്ത്യ !!

More Links to read about Work and Life of Ambedkar —

http://untouchablespring.blogspot.in/2010/10/political-philosophy-of-brambedkar.html
http://mulnivasiorganiser.bamcef.org/?p=161
http://www.columbia.edu/itc/mealac/pritchett/00ambedkar/txt_ambedkar_salvation.html
http://baiae.org/resources/articles-essays/113-impact-of-dr-ambedkar%E2%80%99s-thoughts-on-indian-economy.html
http://sanchitaray.blogspot.in/2012/12/ambedkars-economic-ideas.html
http://www.ambedkar.org/research/LibertyEquality.htm

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.