Mangal Yaan – Mars Mission of India


ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്പേസ് സെന്ററിൽ നിന്ന് PSLV-C25 റോക്കറ്റ് ഉപയോഗിച്ച് 5 ഉപകരണങ്ങൾ ഉൾക്കൊള്ളിച്ച പേടകം (Pay Load) ഭൂമിയുടെ ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ(248 കി.മീ. ഏറ്റവും അടുത്ത ദൂരം) എത്തിക്കുന്നു. തുടർന്ന് ഭൂമിയോട് അടുത്തുള്ളപ്പോൾ പേടകം എഞ്ചിൻ ബഴ്സ്റ്റ് പ്രയോഗിച്ച് ഭ്രമണപഥത്തിന്റെ വലിപ്പം വര്ദ്ധിപ്പിക്കുന്നു. ആറാമത്തെ എഞ്ചിൻ ബഴ്സ്റ്റിൽ ആവശ്യമായ പ്രവേഗം കൈവരിക്കുകയും ഭൂമിയുടെ ആകർഷണ വലയത്തിൽ നിന്നും പുറത്തു കടക്കുകയും ചെയ്യുന്നു. പിന്നീട് മുന്നൂറോളം ദിവസം 11.35 Km/s വേഗത്തിൽ ചൊവ്വയുടെ ഭ്രമണ പഥം വരെ യാത്ര ചെയ്യുന്നു. വേഗത കുറച്ച് 1.11 Km/s ആക്കി ഭ്രമണപഥത്തിൽ പ്രവേശിക്കുകയും അവിടെ നിന്ന് ചൊവ്വാ ഗ്രഹത്തെ കുറിച്ച് പഠനം നടത്തുകയും ചെയ്യുന്നു.¹

5 ഉപകരണങ്ങളാണ് പഠനത്തിനുള്ളത് (33 proposed, 9 shortlisted, 5 made upto Mars flight)

1.Thermal Infrared spectrometer weighing 4 kg to map the surface composition of Mars.
2.Color camera weighing 1.4 kg
3.Lyman-alpha photometer weighing 1.5 kg to measure atomic hydrogen in the Martian atmosphere.
4.Mars Exospheric Neutral Composition Analyser (MENCA) to study the Martian atmosphere.
5.Methane Sensor weighing 3.59 kg capable of scanning the entire Martian disc within six minutes.²

ആറു മാസം ഈ ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തിൽ ഉണ്ടാവും.

ഊര്ജ സ്രോതസ്സ്: ഖര,ദ്രാവക റോക്കറ്റ് ഇന്ധനം, സൌരോർജ്ജം
ചെലവ് : 450 കോടി രൂപ.
സ്രോതസ്സ്: ISRO (Owns commercial/observation/multipurpose satellites)
പരിചയം: Launched 72 Indian satellites³, Launched 35 Foreign satellites⁴, 1 Moon mission⁵

 

 

PSLV ഉപയോഗിക്കാൻ കാരണം 

GSLV ഇത് വരെ നടത്തിയ 7 വിക്ഷേപണങ്ങളിൽ 2 എണ്ണമേ വിജയം കണ്ടിട്ടുള്ളൂ. തദ്ദേശിയമായി വികസിപ്പിച്ച ക്രയോജനിക് വിദ്യ പരീക്ഷിച്ച GSLV-D3, GSAT-5P വിക്ഷേപിക്കാൻ ശ്രമിച്ച GSLV-F06 എന്നിവ 2010-ൽ തുടർച്ചയായി പരാജയപ്പെട്ടിരുന്നു.⁷

തിരുവനന്തപുരത്തെ VSSC യിലാണ് PSLV രൂപകല്പ്പന ചെയ്തത്. 1993-ൽ അരങ്ങേറ്റം കുറിച്ച ഈ 144 അടി ഉയരക്കാരൻ എക്കാലത്തെയും ഇന്ത്യയുടെ വിശ്വസ്തൻ ആയി മാറി. PSLV-യുടെ 25 വിക്ഷേപണങ്ങളിൽ 23-ഉം വിജയമായിരുന്നു. PSLV-C9 2008-ൽ ഒരേ സമയം 10 ഉപഗ്രഹങ്ങളെയാണ്‌ വിജയകരമായി ഭ്രമണ പഥത്തിലെത്തിച്ചത്. (ഇത് ഒരു ലോക റെക്കോർഡ് ആണ്. ജപ്പാന്റെ H-IIA F15 (2009) ആണ് രണ്ടാം സ്ഥാനത്ത്(8) ).⁸ ⁹

 

 

ചെലവ് 

ISRO സ്വയം പര്യാപ്തമാണ്. എങ്കിൽ തന്നെയും പരമാവധി ചെലവു കുറച്ചാണ് ഈ ദൗത്യം പ്ലാൻ ചെയ്തിരിക്കുന്നത്. മൊത്തം ചെലവ് 450 കോടി രൂപ. ഈയിടെ ഇറങ്ങിയ ‘GRAVITY’ എന്ന ഹോളിവുഡ് സിനിമേടെ ബജറ്റ് ഏതാണ്ട് 650 കോടി വരും.¹⁶ നവംബർ 18 നു പുറപ്പെടുന്ന അമേരിക്കയുടെ ‘MAVEN’ ദൌത്യത്തിന്റെ ചെലവ് 4100 കോടി രൂപക്ക് മേലെ.¹³ മംഗൽയാനിൽ അധികവും തദ്ദേശിയ ഉപകരണങ്ങളും സാങ്കേതിക വിദ്യയും ആണ് ഉപയോഗിച്ചത്. പദ്ധതി വിജയിച്ചാൽ ഈ രംഗത്തെ മികവ് ഇതിന്റെ പതിൻമടങ്ങ്‌ ലാഭം കൊയ്യും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s